നന്മ അതിലാത്ത മനുഷ്യന് ഉണ്ടോ?? ഇല്ല ഒരു മനുഷ്യായുസ് മുഴുവന്‍ മരിച്ചിട്ടും മഴയത്ത് നിര്തപെട്ട മകനെ തിരഞ്ഞു ആരോടും പരാതി പറയാതെ പോയ ഒരു അച്ഛന്ടെ നന്മ; ഉറങ്ങി കിടന്ന കുരുക്ഷേത്രത്തില്‍ കൂട്ട കുരുതി നടത്തി തളര്ന്ന്ഉറങ്ങിയ ദ്രോണ പുത്രന്ടെ ഉറക്കം കെടുത്തിയ നന്മ; അതേ നന്മ അതൊരു വെലാത്ത വികാരം ആണ്...
എന്റെ സ്വപ്നങ്ങള്‍ ഇന്ന് എനിക്ക് വിദൂരം ആണ്.. ഞാന്‍ പറഞ്ഞുവോ?? എന്റെ അഭിലാഷങ്ങളുടെ മൂര്‍ത്ത രൂപം ആണ് എന്റെ സ്വപ്നങ്ങള്‍ എന്ന്.. എന്റെ വാക്കിന്ടെയും ചിന്തയുടെയും വെളിച്ചവും ഇരുട്ടും പേറുന്ന ജീവ ദൃശ്യങ്ങള്‍.. എനിക്ക് എന്നെ മാറി നിന്ന് വീക്ഷികാനവുനത് എന്റെ നിദ്രയുടെ ഈ എഴാം യാമത്തില്‍ ആണ്.. സ്വപ്നം.. തന്ടെ പ്രണയം അനശ്വരമായി നിലനില്ക്കാന് 20000 തൊഴിലാളികളുടെ ജീവിതം ബലി കഴിച്ച ഗുറം രാജകുമാരന്ടെ സ്വപനം .. സൂര്യന് അസ്തമികാത്ത സാമ്രാജ്യം ഭാരതം വിട്ടുപോകുനത് കണ്ട അര്‍ദ്ധ നഗ്നനനായ ഫകീറിന്ടെയും...